മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​ത്ത ചു​മ​യെ​ത്തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ണ്ട് ത​വ​ണ കോ​വി​ഡ് ബാ​ധി​ത​നാ​യി​രു​ന്നു. കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.മന്ത്രി സുനിൽകുമാറിന് കഴിഞ്ഞ സെപ്റ്റംബർ 23-ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി. പിന്നീട് ഏപ്രിൽ 14 നും രോ​ഗം വീണ്ടും സ്ഥിരീകരിച്ചിരുന്നു. മകൻ നിരഞ്ജൻ കൃഷ്ണനയ്ക്കും അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ കോവിഡ് വന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാണ് പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നത്. എങ്കിലും ക​ടു​ത്ത ചു​മ​യെ​ത്തു​ട​ർന്നാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

18-May-2021