പാർട്ടി മന്ത്രിയാക്കി, ആ ചുമതല ഞാൻ കൃത്യമായി നിർവഹിച്ചു: ശൈലജ ടീച്ചർ

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താന്‍ ഒറ്റയ്ക്കല്ല നടത്തിയതെന്ന് കെ.കെ.ശൈലജ ടീച്ചർ. വ്യക്തിയല്ല സംവിധാനമാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ആരോഗ്യമന്ത്രിയതുകൊണ്ടാണ് നേതൃപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചതെന്നും കെ.കെ. ശൈലജ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പൂർണ്ണമായ സംതൃപ്‌തിയോടെയാണ് കാര്യങ്ങൾ നിർവഹിച്ചത്. നല്ല കഴിവുള്ളവരാണ് പുതിയ ടീമിലെ അംഗങ്ങൾ. അവർ എന്നേക്കാൾ നന്നായി പ്രവർത്തിക്കുമെന്നാണ്‌ വിശ്വാസം. പിണറായി വിജയൻറെ നേതൃത്വവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ ഇല്ലാത്ത വിഷയത്തിൽ വൈകാരികമായി പ്രതികരിക്കേണ്ട ആവശ്യമില്ല. പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്. ആ ചുമതല ഞാൻ കൃത്യമായി നിർവഹിച്ചു - ശൈലജ ടീച്ചർ പറഞ്ഞു.

18-May-2021