രണ്ടാം ഇടതുമുന്നണി സർക്കാരിൽ സി.പി.ഐയ്ക്ക് 4 പുതുമുഖ മന്ത്രിമാര്‍

സംസ്ഥാനത്തെ രണ്ടാം പിണറായി സർക്കാരിൽ സി.പി.ഐയ്ക്ക് 4 പുതുമുഖ മന്ത്രിമാര്‍. പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ എന്നിവർ മന്ത്രിമാരാകുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ഗൌരിയമ്മയ്ക്ക് ശേഷം ആദ്യമായാണ് സി.പി.ഐയ്ക്കു വനിതാ മന്ത്രിയുണ്ടാകുന്നത്.

അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കർ. ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായ കെ.രാജൻ, ചേർത്തല എം.എൽ.എ പി.പ്രസാദ്, ചടയമംഗലം എം.എൽ.എ ചിഞ്ചുറാണി എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. നെടുമങ്ങാട് എം.എൽ.എ ആയ ജി.ആർ. അനിൽ കൗൺസിൽ അംഗമാണ്.

നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ. സി.പി.ഐ പാർലമെൻറി പാർട്ടി സെക്രട്ടറിയായി പി.എസ്. സുപാലിനെയും, പാർട്ടി വിപ്പായി ഇ.കെ വിജയനെയും പാർലമെൻററി പാർട്ടി ഡെപ്യൂട്ടി ലീഡറായി രാജനെയും തിരഞ്ഞെടുത്തു.

18-May-2021