കെ.കെ.ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി എം.എ ബേബി

രണ്ടാം ഇടതുമുന്നണി സര്‍ക്കാരില്‍ നിന്നും കെ.കെ.ശൈലജയെ ഒഴിവാക്കിയതിനോടുള്ള വിമര്‍ശനങ്ങളിൽ പ്രതികരണവുമായി എം.എ ബേബി രംഗത്ത്തെത്തി. കെ കെ ശൈലജയെപ്പോലെ പ്രാഗത്ഭ്യമുള്ള മറ്റൊരാൾ ആരോഗ്യ മന്ത്രിയാകുമെന്ന് എം എ ബേബി പ്രതികരിച്ചു.

ബോധപൂര്‍വ്വം വിപ്ലവകരമായ മാറ്റം വരുത്തുകയാണ് സി.പി.ഐ.എം ചെയ്തത്. കേരള രാഷ്ട്രീയത്തിന് ഇത് ഗുണകരമാകും. സി.പി.ഐ.എം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാരിൽ, ശൈലജ ടീച്ചർ ഉണ്ടാകില്ലെന്ന തീരുമാനം ഏറെ ചർച്ചകൾക്ക് ശേഷമാണ് വന്നത്.

എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ. കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സി.പി.ഐ.എം തീരുമാനിക്കുകയായിരുന്നുവെന്നുമാണ് അറിയുന്നത്.

19-May-2021