കോടിയേരി ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ചുമതലയേൽക്കും

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ്​ എഡിറ്ററാകും. നിലവിലെ ചീഫ്​ എഡിറ്റർ പി. രാജീവ്​ മന്ത്രിയാകുന്ന സാഹചര്യത്തിലാണ്​ കോടിയേരി പാർട്ടി മുഖപത്രത്തിന്‍റെ തല​പ്പത്തേക്ക്​ എത്തുന്നത്​.

ഇത്തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് രണ്ടാം പിണറായി സർക്കാരിൽ വ്യവസായി വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമെന്നാണ് വിവരം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ദേശാഭിമാനി ചീഫ് എഡിറ്ററായി പാർട്ടി നിയമിച്ചിരിക്കുന്നത്. പി.ബി അംഗങ്ങളായിരിക്കെ വി.എസ്​ അച്യുതാനന്ദനും ഇ.കെ നായനാരും ദേശാഭിമാനി ചീഫ്​ എഡിറ്റർ സ്ഥാനം വ​ഹിച്ചിട്ടുണ്ട്​.

19-May-2021