നിയുക്ത മന്ത്രി കെ. രാധാകൃഷ്ണന് അഭിനന്ദനങ്ങളുമായി ഡോ.ബിജു

സംസ്ഥാനത്തെ പുതിയ ഇടതുമുന്നണി മന്ത്രിസഭയില്‍ കെ രാധാകൃഷ്ണൻ ദേവസ്വം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയാവുകയാണെങ്കിൽ അത് ചരിത്രമാകുമെന്ന് സംവിധായകൻ ഡോ ബിജു. ചില തീരുമാനങ്ങൾ എന്നും വിപ്ലവമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.ദേവസ്വം വകുപ്പ്… വാർത്ത ശരി എങ്കിൽ ചില തീരുമാനങ്ങൾ വിപ്ലവം ആണ്…സാമൂഹ്യപരമായി ചരിത്രവും എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം, പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക. മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. ദേവസ്വം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യ വകുപ്പുകൾ കെ രാധാകൃഷ്ണന് ലഭിക്കും.

19-May-2021