എൻ.സി.പി സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോ
അഡ്മിൻ
പി.സി ചാക്കോയെ എൻ.സി.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ടി.പി. പീതാംബരൻ മാസ്റ്റർക്ക് പകരക്കാരനായാണ് ചാക്കോയുടെ നിയമനം. ദേശീയ അധ്യക്ഷൻ ശരദ് പവാറാണ് കേരളത്തിൽ പുതിയ അധ്യക്ഷനെ നിയമിച്ചത്. കോൺഗ്രസ് വിട്ട് അടുത്തിടെയാണ് ചാക്കോ എൻ.സി.പിയിൽ ചേർന്നത്.
അതേസമയം, രണ്ടാം ഇടതുമുന്നണി സർക്കാരിൽ മെച്ചപ്പെട്ട വകുപ്പാണ് എൻ.സി.പിക്ക് ലഭിച്ചതെന്ന് ചാക്കോ പറഞ്ഞു. വനംവകുപ്പ് പ്രാധാന്യമുള്ള വകുപ്പാണെന്നും എൽ.ഡി.എഫ് പരിഗണനയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ എൻ.സി.പിയിലേക്കു വരുമെന്നും മാണി സി. കാപ്പനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിൽ ചർച്ചയില്ലെന്നും ചാക്കോ വ്യക്തമാക്കി.
19-May-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More