ചെന്നിത്തല മാറും, വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും
അഡ്മിൻ
കേരളത്തിൽ രണ്ടാം ഇടതുമുന്നണി സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത് കോൺഗ്രസ്. വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോർട്ട്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരോടും നിരീക്ഷകര്‍ അഭിപ്രായം ചോദിച്ചിരുന്നു. യുവ എം.എല്‍.എമാരും കെ. സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായവും ശക്തമായി ഉന്നയിച്ചത് ബലമായി. കേരളത്തിലെ എം.പിമാരുടെ ഭൂരിപക്ഷ അഭിപ്രായവും സതീശന് അനുകൂലമായിരുന്നു.
ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോക്ക് തിരിച്ചുവരവിന് വെല്ലുവിളിയാകുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.