മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി പ്രധാനമന്ത്രി

ചരിത്രം തിരുത്തി തുടര്‍ച്ചയായി രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.

‘മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ അധികാരമേറ്റെടുത്ത പിണറായി വിജയന് ആശംസകള്‍’ മോദി ട്വീറ്റ് ചെയ്തു. ഇന്ന് വൈകീട്ട് 3.35 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

20-May-2021