കേരളത്തിനെ മുന്നോട്ട് നയിക്കുന്ന പുതിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

കേരളത്തിന്റെ വികസനതുടർച്ചയെ സഹായിക്കുന്ന പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് അധികാരമേറ്റ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണത്തിലൂടെ അധികാരമേറ്റ ശേഷം നടത്തിയ ആദ്യ വാർത്തസമ്മേളനത്തിലാണ് പുതിയ സർക്കാരിന്റെ വികസന പദ്ധതികൾ പ്രഖ്യാപിച്ചത്. സർക്കാർ ജനങ്ങൾക്കൊപ്പമാണ് നിൽക്കുന്നതെന്നും എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്നും അറിയിച്ചു.

ഉന്നത വിദ്യാഭ്യാസത്തെ നവീകരിക്കാൻ പ്രത്യേക നയം രൂപീകരിക്കും. ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്തി സഹായം നൽകും. ആരോഗ്യ പദ്ധതികൾക്കും മുഖ്യമന്ത്രി മുൻഗണന നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പാർപ്പിട പദ്ധതികൾക്കും ഊന്നൽ. വികസന കാഴ്ചപ്പാട് സർക്കാർ ഉയർത്തിപ്പിടിക്കും. കാർഷികമേഖലയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കും.

അഞ്ചുവർഷം കൊണ്ട് നെല്ലിൻ്റെയും പച്ചക്കറിയുടെയും ഉത്പ്പാദനം ഇരട്ടിപ്പിക്കും. ജലസേചന പദ്ധതികൾക്കും മുൻഗണന നൽകും. ഭക്ഷ്യ സംസ്കൃത വ്യവസായങ്ങൾക്കുള്ള സാധ്യത പ്രയോജനപ്പെടുത്തും. മഴ വെള്ളം കടലിലേക്ക് ഒഴുകി കളയാതെ സംഭരിക്കുന്ന പദ്ധതി നടപ്പിലാക്കും. കൃഷിക്കാർക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയർത്തും. കാർഷിക സർവ്വകലാശാലയുടെ ശേഷി പൂർണമായും വിനിയോഗിക്കും. മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ വൈജ്ഞാനിക കേന്ദ്രമാക്കും. 2025ഓടെ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിടുന്നു. ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ വികസിപ്പിക്കും. കൃഷിഭവൻ സ്മാർട്ടാക്കും. ഭൂരേഖകളുടെ സമകാലിക വിവരങ്ങൾ ചേർക്കും. സമ്പൂർണ്ണ ശുചിത്വം ഉറപ്പിലാക്കും. ഐടി വകുപ്പിലും നിരവധി പദ്ധതികൾ. വ്യവസായ വളർച്ച ഉറപ്പു വരുത്തും. പരമ്പരാഗത വ്യവസായങ്ങൾ നവീകരിക്കും.

പാർക്കുകളുടെ പൂർത്തീകരണം സാധ്യമാക്കും. ഐടി മേഖലയെ ശക്തിപ്പെടുത്തും. നൈപുണ്യ വികസനത്തിന് പ്രത്യേക പദ്ധതി. ഉന്നതവിദ്യാഭ്യാസത്തിന് പുതിയ സർക്കാർ ഊന്നൽ നൽകും. അദ്ദേഹം പറഞ്ഞു. കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴി നടപ്പാക്കും. അധ്യാപക - വിദ്യാർത്ഥി പെരുമാറ്റം സുതാര്യമാക്കും. ഖര മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മാലിന്യ രഹിത കേരളം യാഥാർഥ്യമാകും. സ്ത്രീകളുടെ പദവി ഉയർത്തുന്നതിന് മുൻഗണന. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം. ക്രൈം മാപ്പിംഗിന് രൂപം നൽകും. ഭിന്നശേഷിക്കാർക്ക് സഹായം ഉറപ്പുവരുത്തും. വയോജന സർവ്വേ നടപ്പിലാക്കി സേവനങ്ങൾ വാതിൽപടിയിൽ എത്തിക്കുന്നതിന് നടപടികൾ കൈക്കൊള്ളും.

സർക്കാർ ഓഫീസുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് സംയോജിത മുൻഗണന. യുവതി യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കും. ജെൻഡർ ബജറ്റ് ശക്തിപ്പെടുത്തും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ പുനഃക്രമീകരിക്കും. എല്ലാവർക്കും ഭവനം നൽകാൻ നടപടികൾ കൈക്കൊള്ളും. ജപ്തി നടപടികളിൽ ശാശ്വതമായ നിയമനിർമാണം ആലോചിക്കും. ആരോഗ്യ, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, പാർപ്പിട മേഖല കൂടുതൽ ശക്തിപ്പെടുത്തും. 25 വർഷം കൊണ്ട് ജീവിത നിലവാരം വിദേശ രാജ്യങ്ങൾക്കൊപ്പം എത്തിക്കും. ഓരോ തീരുമാനങ്ങളും ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ്. ജനങ്ങൾക്ക് ലഭിക്കുന്നതിന് തടസ്സം വരാൻ പാടില്ല. മുഖ്യമന്ത്രി പറഞ്ഞു.

20-May-2021