തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് വ്യവസായം സൃഷ്ടിക്കും: മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് ലഭ്യമായ ഭൂമിയുടെ കണക്കെടുപ്പ് വേണ്ടിവരുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. എസ്റ്റേറ്റുകള്‍, വ്യവസായങ്ങള്‍ക്ക് കൈമാറിയിട്ടും തുടങ്ങാത്തവ എന്നിവ പരിശോധിക്കും.
ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടും.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തും. തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് വ്യവസായം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളിലേക്ക് തെറ്റായ വഴികളൊന്നും ഉണ്ടാകില്ലെന്നും മന്ത്രി പറ‍ഞ്ഞു. സര്‍ക്കാരിലേക്കും വ്യവസായ വകുപ്പിലേക്കും അത്തരം വഴികളൊന്നുമില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം മനോരമ ന്യൂസ് പുലര്‍വേളയില്‍ സംസാരിക്കവേ പറഞ്ഞു.

21-May-2021