എൻഎസ്എസ് അംഗങ്ങള്‍ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു. മാവേലിക്കര ചെട്ടികുളങ്ങര കോയിക്കൽ തറയിലാണ് സംഭവം. ചെട്ടികുളങ്ങര 14ാം നമ്പർ എൻഎസ്എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്

സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന സമയത്തായിരുന്നു സംഭവം. സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രമാണെന്നും എന്‍.എസ്.എസിന്റേത് അല്ലെന്നുമാണ്  പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാൽ ഇവർ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല.

21-May-2021