ചെന്നിത്തല മാറും; ഇനി വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ്

നീണ്ടുനിന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സി​ൽ ത​ല​മു​റ​മാ​റ്റം. വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഹൈ​ക്ക​മാ​ൻ​ഡ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കും.നേതൃമാറ്റത്തിന്റ ചുമതലയുളള ഹൈക്കമാൻഡ് പ്രതിനിധി മല്ലികാർജുനഗാർഗെ, വിഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചു. വിഡി സതീശനെയും ഹൈക്കമാൻഡ് തീരുമാനം അറിയിച്ചിട്ടുണ്ട്. എഐസിസിയുടെ ഔദ്യോഗിക പത്രക്കുറിപ്പ് ഉടൻ ഇറങ്ങും.

സർക്കാർ പുതിയ ടീമിനെ ഇറക്കി പരീക്ഷണം തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തും മാറ്റം വേണമെന്ന പൊതു അഭിപ്രായം മാനിച്ചാണ് നടപടി.2001 മുതൽ പറവൂരിൽ നിന്നുള്ള ജനപ്രതിനിധിയാണ് വിഡി സതീശൻ. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ചാണ് സതീശൻ നിയമസഭയിൽ എത്തിയിരുന്നത്. കഴിഞ്ഞ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ അധ്യക്ഷനായിരുന്നു സതീശൻ.

രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ചെലുത്തുന്ന ഉമ്മൻചാണ്ടിയെയും, രമേശ് ചെന്നിത്തലയെനേരിട്ട് കാര്യങ്ങൾ വിശദീകരിച്ച് സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്‍റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന. പക്ഷേ, അവസാനനിമിഷം വരെ ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിരുന്നു.

അതേസമയം കഴിഞ്ഞ സഭയിൽ ഉജ്വാല പ്രകടനം കാഴ്ചവച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തിൽ ഉന്നത പദവി ഉടൻ ഉണ്ടാകും.

22-May-2021