തോല്‍പ്പിച്ചത് സംഘടനാപരമായ വീഴ്ച്ച: ധർമ്മജൻ

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കെ.പി.സി.സി സെക്രട്ടറി തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയതായി ധര്‍മജന്‍ ബോള്‍ഗാട്ടി. ഈ പണം നേതാക്കളടക്കം തട്ടിയെടുത്തെന്നും ഇതിന് തെളിവുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു.

തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി. തന്നെ തോല്‍പ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണെന്ന് ധര്‍മജന്‍ ആരോപിക്കുന്നു. ബാലുശ്ശേരിയില്‍ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളുണ്ടായിരുന്നു. എന്നാല്‍ അവിടെ പോലും കോണ്‍ഗ്രസ് പിന്നിലായി എന്നും അദ്ദേഹം ആരോപിച്ചു.

22-May-2021