രമേശ് ചെന്നിത്തലയ്ക്കായി സമ്മര്‍ദ്ദം ചെലുത്തിയെന്ന വാർത്തകള്‍ തള്ളി ഉമ്മൻചാണ്ടി
അഡ്മിൻ
പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്താൻ സർമ്മർദ്ദം ചെലുത്തിയെന്ന വാർത്തകൾ അസംബന്ധമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം ഇത് സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ട്വിറ്ററില്‍ കുറിച്ചു.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി തലമുറ മാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുങ്ങുമ്പോള്‍ എ ഗ്രൂപ്പ് തലവനായ ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ പിന്തുണച്ചെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. അമ്പത് വര്‍ഷം എം.എല്‍.എ ഉം, മന്ത്രിയും, മുഖ്യമന്ത്രിയും എല്ലാം ആയില്ലേ, പാര്‍ട്ടിയില്‍ താഴെ തട്ടില്‍ ഉള്ളവര്‍ക്ക് സ്ഥാനമാണങ്ങള്‍ക്ക് വേണ്ടിയല്ല, പുതിയ മുഖങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരും, നിഷ്പക്ഷരും ആഗ്രഹിക്കുന്നുണ്ട്, പിടിച്ചു മാറ്റപ്പെട്ടാല്‍ അന്ധാളിച്ചു നിന്ന് പോകും, അവഹേളനയും.... മാറി നിന്നാല്‍ ഇനിയും ഒരുപാട് കാലം ഒരു കാരണവരെ പോലെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു ചേര്‍ന്ന് നില്‍ക്കാം. എന്നാണ് ഒരാളുടെ കമന്റ്
അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാധ്യമ വാര്‍ത്തകള്‍ അസത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്ത് എത്തിയത്.