ലക്ഷദ്വീപിന് പിന്തുണയുമായി സിതാര

ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി ഗായിക സിതാര കൃഷ്ണകുമാര്‍. 'ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല! കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്! ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ്.

മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു,'' സിതാര ഫേസ്ബുക്കിലെഴുതി.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ഇതിനോടകം നിരവധി പേരാണ് എത്തിയിരിക്കുന്നത്. നടന്‍ പൃഥ്വിരാജ്, റിമകല്ലിങ്കല്‍ തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ളവരും ദ്വീപിന് പിന്തുണ അറിയിച്ചിരുന്നു.

രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്നും നിരവധി പേരാണ് ദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷദ്വീപില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

25-May-2021