ലക്ഷദ്വീപ്: നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്ഐ

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്ഐ. പൃഥിരാജിനെതിരെയുള്ള സൈബര്‍ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിന് പിന്തുണയുമായി സംഘടന എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിനെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

ലക്ഷദ്വീപില്‍ പുതിയതായി ചുമതലയേറ്റ അഡ്മിനിസ്ട്രേര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ തീരുമാനങ്ങളാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ദ്വീപ് ജനതയുടെ അഭിപ്രായത്തെ മറികടന്നുള്ള പരിഷ്‌കാരങ്ങളെ എതിര്‍ത്ത് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.

എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്


ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തില്‍ നടന്‍ പൃഥ്വിരാജിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിക്കുന്നു.

27-May-2021