പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്തസമയത്ത് നടത്താൻ ക്രമീകരണം

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3 ലക്ഷം രൂപ ഒറ്റത്തവണയായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സ് വരെ 2000 രൂപ പ്രതിമാസം നൽകും. ബിരുദംവരെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കും.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസുവരെ രണ്ടായിരം രൂപ മാസം തോറും നൽകും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു.പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മരണ നിരക്ക് കൂടുതലാണ്. ഈ ജില്ലകളിൽ വിദഗ്ത സംഘത്തെ നിയോഗിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്തസമയത്ത് നടത്താൻ ക്രമീകരണം ഒരുക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്എൽസി ഹയർ സെക്കൻററി വോക്കെ. ഹയർ സെക്കൻററി പരീക്ഷകളുടെ മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അധ്യാപകർ കൊവിഡ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽനിന്നും ഒഴിവാക്കും.

27-May-2021