പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു
അഡ്മിൻ
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപനം തുടങ്ങി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അസാധാരണ ജനവിധിയെന്ന പ്രഖ്യാപനത്തോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം തുടങ്ങിയത്. ക്ഷേമ വികസന പദ്ധതികള്‍ തുടര്‍ന്ന് പോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 2000 കോടിയുടെ സഹായം സര്‍ക്കാര്‍ നടത്തിയെന്ന് പറഞ്ഞ ഗവര്‍ണര്‍ ജനാധിപത്യം മതനിരപേക്ഷത ജനക്ഷേമം എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
രാവിലെ ഒന്‍പതിനാണ് നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. വിദ്യാഭ്യാസം , പാര്‍പ്പിടം എന്നീ മേഖലകള്‍ക്ക് മുന്‍ഗണ നല്‍കുന്നതാണ് നയപ്രഖ്യാപനം.
നയ പ്രഖ്യാപന പ്രസംഗത്തിലെ പ്രധാന തീരുമാനങ്ങള്‍;
സൗജന്യവാക്‌സിന്‍ ഉറപ്പാക്കും,സ്ത്രീസമത്വത്തിന് പ്രാധാന്യം ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻസർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ക്ഷേമ വികസന പദ്ധതികൾ നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞു. ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കും. സ്ത്രീസമത്വത്തിന് പ്രാധാന്യം നൽകും. സമൂഹത്തിൽ വിവേചനം പാടില്ല എന്നതാണ് സർക്കാർ നയം. ഗുരുതര പ്രതിസന്ധിക്കിടയിലും കോവിഡിനെ പ്രതിരോധിക്കാനായി. കോവിഡ് വാക്സിൻ സർക്കാർ സൗജന്യമായി നൽകുന്നു. മൂന്നു കോടി ഡോസ് വാങ്ങാൻ ആഗോള ടെൻഡർ നൽകും. കോവിഡ് ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി. കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ സാധിച്ചു. നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകൾ 19 ലക്ഷം കുടുംബങ്ങൾക്ക് നൽകി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നൽകി.