യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ പങ്കെടുക്കാതെ മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞടുപ്പ് പരാജയത്തിന് ശേഷം നടക്കുന്ന യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തില്‍ പങ്കെടുക്കേണ്ടത്. എന്നാൽ സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് മുല്ലപ്പള്ളി കോൺഗ്രസ് ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു.

അതുകൊണ്ട് തന്നെ സ്ഥാനത്ത് തുടരുന്നത് തികച്ചും സാങ്കേതികമായാണെന്ന നിലപാടിലാണ് മുല്ലപ്പള്ളി. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലുള്ള നീരസവും കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിലുള്ള അതൃപ്തിയുമാണ് യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷം ചേരുന്ന ആദ്യ നിര്‍ണ്ണായക യോഗമാണെന്ന പ്രത്യേകയും ഇന്നത്തെ യുഡിഎഫ് യോഗത്തിനുണ്ട്. മുന്നണിയെ നയിക്കുന്ന പ്രധാന ഘടകകക്ഷിയെന്ന നിലയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിലും ഏകോപനമില്ലായ്മയും ഘടകക്ഷികളുടെ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

28-May-2021