സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇന്നുമുതല്‍ നിരത്തിലിറങ്ങും

സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസ് ആരംഭിക്കും. ഒറ്റ ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ ഓടുക.

ഈ മാനദണ്ഡം അനുസരിച്ച് ഇന്ന് ഒറ്റ അക്ക നമ്പര്‍ ബസുകള്‍ക്കാണ് നിരത്തിലിറങ്ങാന്‍ അനുമതിയുള്ളതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ശനിയും ഞായറും സര്‍വീസ് ഇല്ല. തിങ്കളാഴ്ച ദിവസം ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വീസ് നടത്താം.ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതേ മാനദണ്ഡങ്ങള്‍ പാലിച്ച് സ്വകാര്യബസുകള്‍ക്ക് നിരത്തിലെത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്തണം. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ലെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

18-Jun-2021