സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃമാറ്റം നടപ്പാക്കിയ രീതിയില്‍ പ്രശ്‌നമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. നേതൃമാറ്റം നല്ല രീതിയില്‍ നടപ്പാക്കാമായിരുന്നു. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം രാജിവെക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന് അക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.
കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾ അപ്രസക്തമായോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയില്ല. കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തുടർന്ന് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും കോൺഗ്രസ് ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിച്ചു വരുത്തി ചർച്ച നടത്തുകയായിരുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശനേയും കെ.പി.സി.സി പ്രസിഡന്‍റായി കെ.സുധാകരനേയും നിയമിച്ചതിൽ ഇരു നേതാക്കൾക്കും അതൃപ്തിയുണ്ടെന്നായിരുന്നു വാർത്ത.