റസ്റ്റ്ഹൗസുകളുടെ നവീകരണത്തിന് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാം

സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസുകള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

റസ്റ്റ്ഹൗസുകളുടെ നവീകരണത്തിന് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി തേടുകയാണ്. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന് എന്തൊക്കെ ചെയ്യാം, ഏതെല്ലാം രീതിയില്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ചാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്.

ഇതിനായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റായും അഭിപ്രായം രേഖപ്പെടുത്താം. ജൂണ്‍ 27 ന് മുന്‍പ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കണം എന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

25-Jun-2021