സി.പി.ഐ.എം നേതാവിനെ വധിക്കാന്‍ ലീഗ് നേതാക്കളുടെ ഗൂഡാലോചന

കൊടുവളളിയിലെ സി.പി.എം നേതാവായ ബാബുവിനെ വധിക്കാന്‍ ലീഗ് നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് സി.പി.എം.യൂത്ത് ലീഗ് നേതാവായ മജീദ് കോഴിശ്ശേരിയാണ് ഗൂഡാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

പ്രദേശത്ത് കലാപം ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു വ്യക്തമായതായും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു.സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൊടുവള്ളിയില്‍ പ്രകടനം നടത്തി.

2013 ജൂലൈയില്‍ കൊടുവള്ളിയില്‍ അബൂബക്കര്‍ സിദ്ദീഖ് എന്നയാളുടെ സ്വാഭാവിക മരണവുമായി ബന്ധപ്പെടുത്തി കെ.ബാബുവിനെ പ്രതിസ്ഥാനത്ത് കൊണ്ടുവരാനും അദ്ദേഹത്തെ വധിക്കാനും ലീഗ് നേതാക്കള്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണാരോപണം.

26-Jun-2021