ഇന്ധന വിലവര്‍ദ്ധന: ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വി. മുരളീധരന്‍

ഇന്ധന വിലവര്‍ധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വി മുരളീധരന്‍. ഇതേപ്പറ്റി വിശദമായി പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ ജനരോക്ഷം ഉയര്‍ന്നിട്ടുണ്ട്. വ്യാപക വിമര്‍ശനമുയര്‍ന്നിട്ടും നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 100 കടന്നു. ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 14 തവണയാണ്.

26-Jun-2021