രാജ്യവ്യാപകമായി കര്‍ഷകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി
അഡ്മിൻ
രാജ്യവ്യാപകമായി കര്‍ഷകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകസമരം ഏഴുമാസം പൂര്ത്തിയായതിനോടനുബന്ധിച്ചും 'കൃഷി രക്ഷിക്കുക, ജനാധിപത്യം രക്ഷിക്കുക ദിനം' ആയി ആചരിച്ചുമായിരുന്നു ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടത്തിയത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന കത്ത് ഗവര്‍ണര്‍മാര്‍ക്ക് കൈമാറുകയും ചെയ്തു.
വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ മാര്‍ച്ച് നടത്തിയ കര്‍ഷകരെ പൊലീസ് നേരിട്ടു.കനത്ത സുരക്ഷയാണ് ഡല്‍ഹി രാജ്ഭവന് മാര്‍ച്ച് തടയാന്‍ കേന്ദ്രം ഒരുക്കിയത്. സുരക്ഷ കാരണം സിംഘു അതിര്‍ത്തിയില്‍നിന്ന് കര്‍ഷകര്‍ക്ക് മാര്‍ച്ചുമായി മുന്നോട്ടുനീങ്ങാന്‍ കഴിഞ്ഞില്ല.കര്‍ഷക പ്രതിനിധികളോട് ഡല്‍ഹി പൊലീസ് കമീഷണര്‍ ഓഫിസിലേയ്ക്ക് വരാനും അവിടെ നിന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ നിവേദനം പ്രതിനിധിക്ക് കൈമാറാമെന്നും അറിയിച്ചെങ്കിലും കര്‍ഷകര്‍ അംഗീകരിച്ചില്ല.
തുടര്‍ന്ന് ലഫ്. ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ചിന് ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്ത് വസീറാബാദ് പെലീസ് ക്യാമ്പിലേയ്ക്ക് കൊണ്ടുപോയി. ഒടുവില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ലഫ്. ഗവര്‍ണറുമായി ചര്‍ച്ചക്ക് ഡല്‍ഹി പൊലീസ് വഴിയൊരുക്കി. നിവേദനം അദ്ദേഹത്തിന്റെ പ്രതിനിധിയെ കൊണ്ട് നേരില്‍ വാങ്ങിപ്പിച്ചു.
മൊഹാലി, ജയ്പൂര്‍, പട്ന, കൊല്‍ക്കത്ത, അഗര്‍തല, ചെന്നൈ, റാഞ്ചി, ലഖ്നോ, മുംബൈ എന്നിവിടങ്ങളിലും കര്‍ഷകര്‍ രാജ്ഭവനിലെത്തി നിവേദനം നല്കി. മധ്യപ്രദേശിലെ ഭോപാലില്‍ രാജ്ഭവനിലേക്ക് പോകാന്‍ അനുവദിക്കാതെ പൊലീസ് കര്‍ഷകരെ തടവിലാക്കി.
അതിനിടെ, കര്‍ഷക സമരത്തിന് അറുതിവരുത്താന്‍ പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐ ഇടപെടുമെന്ന കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍ കര്‍ഷക നേതാക്കള്‍ പരിഹസിച്ചു തള്ളി. സര്‍ക്കാറിന് ഉത്തരം മുട്ടുമ്പോൾ ആണ് പാകിസ്താന് എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പരിഹസിച്ചു.
27-Jun-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More