പാകിസ്ഥാനുമായി ബന്ധം അബ്ദുള്ളക്കുട്ടിക്ക്: ഐഷ സുൽത്താന

പാകിസ്ഥാനുമായി ബന്ധം ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിക്കാണെന്ന് ഐഷ സുൽത്താന. ലക്ഷദ്വീപ് വിഷയം പാകിസ്ഥാൻ ആഘോഷിച്ച വിവരം ആകെ അറിഞ്ഞത് അബ്ദുള്ളക്കുട്ടിക്ക് മാത്രമാണ്. അദ്ദേഹം പറയുന്ന പോലെയൊരു വീഡിയോയോ ചാനൽ ചർച്ചയോ താൻ കണ്ടിട്ടില്ലെന്നും ഐഷ പറഞ്ഞു. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരം എന്റെ കൈയിലുണ്ടായിരുന്നു. ബയോ വെപ്പൺ വാക്ക് എവിടെ നിന്ന് കിട്ടി, ആര് പറഞ്ഞു, ആരാണ് പിന്നിൽ എന്നെല്ലമായിരുന്നു ചോദ്യം.

ഇതിന് വ്യക്തമായ ഉത്തരം എന്റെ കൈയിലുണ്ടായിരുന്നു. എന്റെ പിന്നിലും മുന്നിലും ആരുമില്ല. ആരൊക്കെ അക്കൗണ്ടിലേക്ക് പണം നൽകി. ഏതൊക്കെ രാജ്യങ്ങളുമായി ബന്ധമുണ്ട്. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ആൾക്കാരാണ്.

അവർ വീഡിയോയിൽ പറയുന്നുണ്ട്, വിഷയം പാകിസ്ഥാൻ സെലിബ്രറ്റ് ചെയ്യുന്നുണ്ടെന്ന്. പാകിസ്ഥാൻ ആഘോഷിക്കുന്ന കാര്യം അറിയുന്നത് അബ്ദുള്ളക്കുട്ടിക്ക് മാത്രമാണ്. അങ്ങനെയൊരു വീഡിയോയോ, ചാനൽ ചർച്ചയോ ഞാൻ കണ്ടിട്ടില്ല. എന്റെ അറിവിൽ ഇല്ല. അബ്ദുള്ളക്കുട്ടി അത് കാണുന്നുണ്ടെങ്കിൽ അദ്ദേഹത്തിനാണ് പാകിസ്ഥാനുമായി ബന്ധമുള്ളത്. അത് അബ്ദുള്ളക്കുട്ടിയോട് ചോദിക്കേണ്ട ചോദ്യമാണ്. ”

ലക്ഷദ്വീപിലെ ഉദ്യോഗസ്ഥർ എന്തോ ഭയക്കുന്നുണ്ടെന്നും ഐഷ പറഞ്ഞു: ”പലരും എന്തെക്കെയോ പേടിക്കുന്നുണ്ട്. എന്റെ കൈയിൽ വേറെ എന്തെങ്കിലും തെളിവുകളുണ്ടോ. ഞാൻ വേറെ ആർക്കെതിരെ എങ്കിലും സാക്ഷി പറയുമോ. എന്നൊക്കെ ചിന്തിച്ചിട്ടുണ്ടാകും. ദ്വീപുകാരുടെ പിന്തുണയുണ്ട്. പക്ഷെ നേരെ തിരിച്ചാണ് ഉദ്യോഗസ്ഥർ. ചില ഉദ്യോഗസ്ഥർ എന്തിനെയോ ഭയങ്കരമായി ഭയക്കുന്നുണ്ട്. ഒരു പേപ്പർ തരുമ്പോൾ പോലും അവർ പേടിക്കുന്നുണ്ടെന്നും ഐഷ പറയുന്നു,

27-Jun-2021