കെഎസ്ആര്‍ടിസിയില്‍ കൊമേഷ്യല്‍ വിഭാഗം രൂപീകരിക്കുന്നു
അഡ്മിൻ
കെഎസ്ആര്‍ടിസിയില്‍ കൊമേഷ്യല്‍ വിഭാഗം രൂപീകരിക്കുന്നു. ലോജിസ്റ്റിസ് ആന്‍ഡ് കൊറിയര്‍, അഡ്വൈസ്മെന്റ്, ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലക്സുകളിലെ സ്ഥാപനങ്ങള്‍ വാടകയ്ക്ക് നല്കല് ഉള്‍പ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യല്‍ വിഭാഗം ആരംഭിക്കുന്നത്.ഇതിനായുള്ള അഞ്ചു ദിവസത്തെ മാര്‍ക്കറ്റിങ് ഓറിയന്റേഷന്‍ ട്രെയിനിങ് പ്രോഗ്രാമിന് എസ്.സി.എം.എസ് സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റില്‍ തുടക്കമായി.
ലോജിസ്റ്റിക്സ് ആന്‍ഡ് കൊറിയര്‍ സര്‍വീസ് ഉള്‍പ്പെടെ വിവിധ ഡിപ്പോകളിലെ വരുമാന വര്‍ദ്ധനവുണ്ടാക്കുന്ന മേഖലകളുടെ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമാണ് പരിശീലനം. കെ.എസ്.ആര്.ടി.സിയിലെ വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ജില്ലാ തലത്തില്‍ ഓരോ ഡിപ്പോകളിലും ചുമതല നല്‍കും. ആ ഡിപ്പോകളില്‍ നിന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തും.
എസ്.സി.എം.എസ് ഗ്രൂപ്പ് രജിസ്ട്രാര്‍ ഡോ. രാധ പി. തേവന്നൂര്‍ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജി. ശശികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ്.ആര്.ടി.സി.എച്ച്.ആര് ഡെപ്യൂട്ടി മാനേജര്‍ ശ്രീമോള് സെബാസ്റ്റ്യന്‍, എം.ബി.എ വിഭാഗം അധ്യാപകരായ റിനു ജയപ്രകാശ്, ദേവി നായര്‍.എസ്. എന്നിവര്‍ പങ്കെടുത്തു. ജൂലൈ രണ്ടിന് പരിശീലനം സമാപിക്കും. ഡോ. ശോഭാമേനോന്, ഡോ.ദുലാരി.എസ്.എസ്, പി.ജി.ഡി.എം. മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ടമെന്റ് എച്.ഒ.ഡിപ്രൊഫ.ചെറിയാന് പീറ്റര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.