ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ കഴിയുന്ന കൂടുതൽ പ്രദേശങ്ങൾ കണ്ടെത്തും: പി. എ മുഹമ്മദ് റിയാസ്

നിലവിലെ ടൂറിസം കേന്ദ്രങ്ങൾ നവീകരിക്കുന്നതിനൊപ്പം സാധ്യതയുള്ള പുതിയ മേഖലകൾ കണ്ടെത്തി വികസിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ കഴിയുന്ന പ്രദേശങ്ങൾ നിർദ്ദേശിക്കാൻ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി അവിടേക്കുള്ള സഞ്ചാര സൗകര്യം ഉറപ്പാക്കും. 15 ലക്ഷം പേർ ടൂറിസം മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ഒന്നും രണ്ടും തരംഗങ്ങൾ ഈ മേഖലയിൽ കനത്ത പ്രഹരമാണ് സൃഷ്ടിച്ചത്.

34,000 കോടിയാണ് കഴിഞ്ഞ വർഷത്തെ നഷ്ടം. 2019 ൽ 45,000 കോടി വരുമാനം ലഭിച്ച സാഹചര്യത്തിലാണിത്. ടൂറിസം വകുപ്പ് പ്രതിസന്ധിയെ മറികടക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

01-Jul-2021