പത്രവാര്‍ത്ത കണ്ട് കൂടുതല്‍ പ്രതികരിക്കാനില്ല: ജി. സുധാകരന്‍

ആരോപണങ്ങള്‍ ഉയര്‍ത്തി വീണ്ടും തന്നെ വേദനിപ്പിക്കരുതെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങളുണ്ടെന്നും മുന്‍മന്ത്രി ജി. സുധാകരന്‍. ആലപ്പുഴ ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. പത്രവാര്‍ത്ത കണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ആരോപണങ്ങള്‍ എല്ലാം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്നും ആലപ്പുഴ ജില്ലയിലെ യോഗത്തിന് നേതൃത്വം നല്‍കിയിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞിരുന്നു.

01-Jul-2021