പീഡനക്കേസില്‍ പ്രതിക്കായി ഹാജരായി; മാത്യു കുഴല്‍നാടനെതിരെ ഡിവൈഎഫ്‌ഐ

പീഡനക്കേസിൽ പ്രതിക്കായി ഹാജരായ മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ. എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മാത്യു കുഴൽനാടൻ പ്രതിഭാഗത്തിന് നിയമസഹായം നൽകിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ആരോപിച്ചു. മാത്യു കുഴൽനാടൻ മുഖേന പോക്സോ കോടതിയിൽ ഇന്നലെ കിട്ടിയ പ്രതിയുടെ ജാമ്യാപേക്ഷ പക്ഷേ കോടതി തള്ളി.

ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ പ്രതിയെ കോടതിക്ക് മുൻപിൽ ഹാജരാക്കാൻ മാത്യു കുഴൽനാടൻ തയ്യാറാവണം. യൂത്ത് കോൺ​ഗ്രസിൻ്റെ ജില്ലാ ജനറൽ സെക്രട്ടറിയായ പ്രതി ഇതുവരേയും കേസിൽ പൊലീസിന് മുൻപിലോ കോടതിയിലോ കീഴടങ്ങാൻ തയ്യാറായിട്ടില്ല. ഈ സംഭവത്തിൽ മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ നിയമസഭാ സ്പീക്കർക്ക് പരാതി നൽകുമെന്നും റഹീം അറിയിച്ചു.

01-Jul-2021