കോവിഡ് മരണങ്ങളില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല: മന്ത്രി വീണ ജോര്‍ജ്

കേരള സര്‍ക്കാരിന് കോവിഡ്-19 മരണങ്ങളില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഇപ്പോള്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ആശുപത്രികളില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണം ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.

'മരണം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതല്ല. ഐ.സി.എം.ആര്‍.എയും ഡബ്ല്യൂ.എച്ച്‌.ഒയുടെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് മരണങ്ങള്‍ നിശ്ചയിക്കുന്നത്.ഇതില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചാല്‍ അതു പരിഗണിക്കും. ജനങ്ങള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

01-Jul-2021