പി. കെ ഫിറോസിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ

യൂത്ത് ലീഗിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജ‍ർ. യൂത്ത് ലീഗിന്‍റെ വിവിധ നേതാക്കളെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

കരിപ്പൂർ കേസിൽ ഒളിവിൽ കഴിയുന്ന യൂത്ത് ലീഗ് നേതാവ് സുഹൈലിനെ നേരത്തെ പുറത്താക്കിയെന്ന വാദം കള്ളമാണെന്നും ഷാജ‍ർ പറഞ്ഞു. യൂത്ത് ലീഗിന്‍റെ ഇന്നത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ 'മികവ്' 2017ൽ സ്വർണ്ണക്കടത്തിന് കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടിരുന്നു എന്നതാണെന്ന് പറഞ്ഞാണ് എം ഷാജറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ലീഗിന് സ്വർണ്ണക്കടത്തുമായുള്ള ബന്ധം തെളിയിക്കാൻ, ഒന്നും രണ്ടുമല്ല വേണമെങ്കിൽ നൂറിലധികം തെളിവുകൾ നിരത്താൻ തയ്യാറാണെന്നും ഷാജർ പറഞ്ഞു. യൂത്ത് ലീഗിന്‍റെ മലപ്പുറം ജില്ലാ സെക്രട്ടറിയും, നിലമ്പൂർ മണ്ഡലം പ്രസിഡണ്ടുമായ സി എച്ച് അബ്ദുൾ കരീമിന് ഈ പദവികൾ നൽകിയത് സ്വർണ്ണക്കടത്തിന്‍റെ മികവ് അടിസ്ഥാനമാക്കിയാണോയെന്നും ഡി.വൈ.എഫ്.ഐ നേതാവ് ചേദിക്കുന്നു.

02-Jul-2021