ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ഒരു ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. കോഴിക്കോട് പെട്രോൾ -99.63 രൂപയായി. കഴിഞ്ഞ മാസം മാത്രം 17 തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില കൂട്ടിയത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 98.93ലേക്ക് എത്തി. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് പെട്രോള്‍ വില 100 കടന്നത്‌.

02-Jul-2021