ബി.ജെ.പിയുടെ കേരളത്തിലെ വളര്‍ച്ച നിലച്ചതായി കേന്ദ്ര സമിതി റിപ്പോര്‍ട്ട്
അഡ്മിൻ
ബി.ജെ.പിയുടെ കേരളത്തിലെ വളര്‍ച്ച നിലച്ചെന്ന് സമിതി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന് വന്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ അധ്യക്ഷനെയടക്കം മാറ്റി പുതുനിരയെ കൊണ്ടുവരണമെന്നും ശിപാര്‍ശ ചെയ്യുന്നു. ജേക്കബ് തോമസ്, ഇ. ശ്രീധരന്, സി.വി. ആനന്ദബോസ് എന്നിവര്‍ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.
നേതൃത്വത്തെ മൊത്തം മാറ്റണമെന്നല്ല, പക്ഷേ, പുനഃക്രമീകരണം വേണം.തെരഞ്ഞെടുപ്പിലെ പരാജയത്തിന് നേതൃത്വത്തിനാണ് പൂര്‍ണ ഉത്തരവാദിത്തം. ചില നേതാക്കള്‍ ഗ്രൂപ്പ് നേതാക്കളായി മാറിയത് പരാജയത്തിനും പാര്‍ട്ടിയുടെ ശോഷണത്തിനും കാരണമായി. തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് ചില നേതാക്കള്‍ക്കു മാത്രമാണ് അറിവുണ്ടായിരുന്നത്.
പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമായ പണം ലഭിച്ചില്ല.തെരഞ്ഞെടുപ്പ് ഫണ്ട് സ്വന്തമാക്കാന്‍ പലയിടത്തും ശ്രമം നടന്നെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത്തരമൊരു റിപ്പോര്‍ട്ട് ഇല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംസ്ഥാന നേതൃത്വം. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, എന്നിവരുടെ നിഷേധത്തിനുപുറമെ, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെതായി പ്രത്യേക പ്രസ്താവനയും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
റിപ്പോര്‍ട്ട് നല്കിയവര് ഇതില്‍ പ്രകോപിതരാണ് . പാര്‍ട്ടിയിലെ സുരേന്ദ്രന്, മുരളീധരന് ചേരി ഒത്തുകളിച്ച് റിപ്പോര്‍ട്ട് നല്‍കിയവരെ ഏതോ ഗൂഢസംഘമെന്നപോലെ അപമാനിക്കുന്നവെന്നും എതിര്പക്ഷക്കാര് ആരോപണം ഉയര്‍ത്തുന്നുണ്ട് .
02-Jul-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More