സൗജന്യ റേഷനില്‍ പ്രധാനമന്ത്രിയുടെയും താമരയുടെയും ചിത്രങ്ങള്‍ പതിക്കണമെന്ന് നിര്‍ദ്ദേശം

കോവിഡ് കാലത്ത് സൗജന്യ റേഷന്‍ നല്‍കുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും താമരയുടെയും ചിത്രങ്ങള്‍ ഉണ്ടാവണമെന്ന നിര്‍ദ്ദേശവുമായി ബി.ജെ.പി. റേഷന്‍ കേന്ദ്രങ്ങളില്‍ ഇത്തരം ബാനറുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ച കത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ആണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സൗജന്യ റേഷനുമായി ബന്ധപ്പെട്ടാണ് നിര്‍ദ്ദേശം. മാസം അഞ്ച് കിലോ ധാന്യമാണ് പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ലഭിക്കുക. ഈ വര്‍ഷം നവംബര്‍ വരെ സൗജന്യ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

03-Jul-2021