അഴിമതി ആരോപണത്തില്‍ കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം. കരുണാകരൻ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ബാബു പരാതി നൽകിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടറാണ് ഉത്തരവിട്ടത്. പരാതിയില്‍ കഴമ്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന. കഴിഞ്ഞ മാസമാണ് പ്രശാന്ത് ബാബു സുധാകരനെതിരെ പരാതി നൽകിയത്. കെ.പി.സി.സി അദ്ധ്യക്ഷന്റെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

04-Jul-2021