ഇന്ധന വില ഇന്നും കൂടി; കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. കോഴിക്കോട് പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് പുതിയ വില. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ദ്ധന തുടങ്ങിയിരിക്കുകയാണ്.

04-Jul-2021