കേരളം രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്ന്: മുഖ്യമന്ത്രി
അഡ്മിൻ
രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യവസായി ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കുന്നവര് തങ്ങളാണെന്നും സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കുന്നുണ്ടെന്നുമായിരുന്നു ഗര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്തത്.
ഇതിന് മറുപടിയായാണ് പിണറായി വിജയന് വ്യവസായ സൗഹൃദ നയം എല്‍.ഡി.എഫ് തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും പറഞ്ഞത്. കിറ്റക്സ് പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹര്‍ഷ് ഗോയങ്ക കേരള സര്‍ക്കാരിനെ പിന്തുണച്ച് മുന്നോട്ടുവന്നിരുന്നു.
കേരളം വ്യവസായികളുടെ ശവപ്പറമ്പാണെന്ന കിറ്റക്സ് എം.ഡി സാബു എം.ജേക്കബിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണും രംഗത്തുവന്നിരുന്നു. കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ ഒന്ന് ചോദിക്കാതെ വയ്യ, 3500 കോടിയുടെ വന്‍കിട പ്രോജക്ട് നടപ്പിലാക്കാന്‍ ആവശ്യമായ ആസ്തി കിറ്റക്സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങള്‍ ഈ കുറ്റം പറയുന്ന കേരളത്തില്‍ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ? എന്നായിരുന്നു ഷിബു ബേബി ജോണ്‍ ചോദിച്ചത്.