കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

ജമ്മു കശ്മീർ വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും ഡ്രോൺ ആക്രമണ സാധ്യത നിലനിൽക്കുന്നതായി മുന്നറിയിപ്പ്.കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിർദേശം നൽകി .അതിർത്തി മേഖലകളിൽ ചില തീവ്രവാദ സംഘടനകൾ ഡ്രോൺ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകൾ കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളിലേക്ക് ഡ്രോൺ ഉപയോഗിച്ച്നുഴഞ്ഞുകയറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല .
കേരളത്തിലും തമിഴ്‌നാട്ടിലും പ്രാദേശിക ആക്രമണസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്കൻ ജില്ലകളിലെ അതായത് കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്‌നാട്ടിലെ മറ്റ് സംഘടനകളുടെ പ്രവർത്തനങ്ങളും ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥിലേക്കും തീവ്രവാദസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനായി ആളുകൾ പോയതും തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

04-Jul-2021