മുകേഷിനെ വിളിച്ചയാളെ കണ്ടെത്താന്‍ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർത്ഥിയെ കണ്ടെത്താൻ ഇതുവരെ ആയില്ല. വിദ്യാർത്ഥിയെ കണ്ടെത്താൻ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞാണ് കൊല്ലം എം.എൽ.എയെ ഫോണിൽ വിളിച്ചത്. ഫോൺ വിളിച്ച വിദ്യാര്‍ത്ഥിയോട് എം.എൽ.എ മോശമായി സംസാരിച്ചു എന്നാണ് പ്രധാന ആരോപണം.

ഒറ്റപ്പാലത്ത് നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തിൽ പറയുന്നതിനാൽ ഒറ്റപ്പാലം മേഖലയിലാണ് കാര്യമായ അന്വേഷണം നടക്കുന്നത്. അതേസമയം, ഫോൺ കോളിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പൊതുജനങ്ങൾക്ക് ഊഹിക്കാൻ സാധിക്കുമെന്നും മുകേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

05-Jul-2021