പരിപാടികളില്‍ പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കാന്‍ നിർദ്ദേശം നൽകി മന്ത്രി പി.പ്രസാദ്
അഡ്മിൻ
കൃഷിവകുപ്പുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി പി.പ്രസാദ് പങ്കെടുക്കുന്ന പരിപാടികളില്‍ പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കാന്‍ നിര്‍ദേശം. സ്ഥലത്തെ മുതിര്‍ന്ന കര്‍ഷകനെ നിര്‍ബന്ധമായും വേദിയില്‍ ഇരുത്തുകയും വേണം. മന്ത്രിയുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ സെക്രട്ടറി എസ്. സാബിര്‍ ഹുസൈനാണ് ഉത്തരവിറക്കിയത്. അനാവശ്യച്ചെലവും പ്ലാസ്റ്റിക് ഉപയോഗവും കുറക്കുന്നതിന്റെ ഭാഗമായാണ് പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കിയത്.
കര്‍ഷകര്‍ക്ക് വേണ്ടി നടത്തുന്ന പരിപാടികളില്‍ അവരുടെ സാന്നിധ്യമില്ലങ്കില്‍ അതിനര്‍ത്ഥമില്ലാതാകും എന്നും മന്ത്രി കൂട്ടിച്ചര്‍ത്തു.ഇപ്പോള്‍ കൃഷിച്ചെയ്യാത്തതായി തന്നെ ആരുമില്ല.എന്നാല്‍ കൃഷിയിലൂടെ ജീവിക്കുന്ന സമൂഹത്തില്‍ അറിയപ്പെടുന്ന കര്‍ഷകനെ വേദിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവിശ്യമാണ്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂച്ചെണ്ട് വലിയ വിപത്താണ് ഭാവി ലോകത്തിന് സമ്മാനിക്കുന്നത്. ഓരോ പരിപാടിക്കും ഉപഹാരത്തിനായി വലിയ തുകയും ഉദ്യേഗസ്ഥരുടെ വിലപ്പെട്ട സമയവുമാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.