തെരഞ്ഞെടുപ്പ് കോഴ വിവാദത്തിൽ ആടി ഉലയുന്ന ബി.ജെ.പി
അഡ്മിൻ
ബി.ജെ.പി സുല്‍ത്താന്‍ ബത്തേരിയില്‍ യോഗം ചേർന്നില്ല. കോഴ വിവാദത്തെത്തുടര്‍ന്ന് ആടി ഉലയുന്ന ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ സജീവം. രാജിവെച്ച ഭാരവാഹികളെ അനുനയിപ്പിക്കാന്‍ അടുത്ത ആഴ്ച സുല്‍ത്താന്‍ ബത്തേരിയില്‍ യോഗം ചേരും.സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍നിന്ന് അറിയുന്നത്. കോഴ വിവാദവും പ്രതികരിച്ചവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയും തുടര്‍ന്നുണ്ടായ ഭാരവാഹികളുടെ രാജിയും സുല്‍ത്താന്‍ ബത്തേരിയില്‍ ബി.ജെ.പിയെ വലിയ കുരുക്കിലാക്കിയിരിക്കുകയാണ്.
പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച സുല്‍ത്താന്‍ ബത്തേരിയില്‍ യോഗം തീരുമാനിച്ചിരുന്നു.എന്നാല്‍, അവസാന നിമിഷം മാറ്റി. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് മാറ്റിയതെന്നാണ് സൂചന.
ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയാറായില്ല. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിലെ താളപ്പിഴകള്‍ക്കെതിരെ ആദ്യം പ്രതികരിച്ചത് യുവമോര്‍ച്ച ജില്ല അധ്യക്ഷന്‍ ദീപു പുത്തന്‍പുരയിലും സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറുമായിരുന്നു.ഇവര്‍ക്കെതിരെ നേതൃത്വം നടപടി എടുത്തതോടെ ബി.ജെ.പി, സേവാ ഭാരതി, മഹിള മോര്‍ച്ച ഉള്‍പ്പെടെ സംഘടന ഭാരവാഹികള്‍ രാജി വെച്ചു.
ജില്ല ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഏതാനും നേതാക്കള്‍ക്കെതിരെയായിരുന്നു രാജി വെച്ചവരുടെ പ്രതിഷേധം. എന്നാല്‍, സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി എടുക്കാനുള്ള സാധ്യതയില്ല.അതിനാല്‍ തര്‍ക്കം പെട്ടെന്ന് തീര്‍ക്കുക പ്രയാസമാണ്. ഇതു തിരിച്ചറിഞ്ഞാണ് അടുത്ത ആഴ്ച സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലേക്ക് യോഗം മാറ്റിയത്. അതേസമയം, കോഴ ഇടപാടില്‍ ജില്ലക്ക് പുറത്തുള്ള രണ്ടു സംസ്ഥാന നേതാക്കളെ വ്യാഴാഴ്ച കല്പറ്റ ഡിവൈ.എസ്.പി ഓഫിസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്
08-Jul-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More