ലീഗ് ജില്ലാ കമ്മിറ്റിയില്‍ കെ. എം ഷാജിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം
അഡ്മിൻ
മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കെ. എം ഷാജിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചില്ല എന്ന ആരോപണമാണ് ഒരു വിഭാഗം ഉന്നയിച്ചത്.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷാജിക്ക് കുരുക്ക് മുറുകുന്നതിനിടെയാണ് പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ഫണ്ട് വിവാദവും ഉയരുന്നത്.
അഴീക്കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന കമ്മറ്റി അനുവദിച്ച ഫണ്ടും പിരിച്ചെടുത്ത തെരഞ്ഞെടുപ്പ് ഫണ്ടും വകമാറ്റിയെന്ന ആരോപണമാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.ഫണ്ട് വിനിയോഗിക്കാത്തത് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് ഒരു വിഭാഗം ആരോപിച്ചു.ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഷാജിക്ക് എതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വിജയസാധ്യത ഉണ്ടായിരുന്ന മണ്ഡലത്തില്‍ പ്രചാരണത്തില്‍ പിന്നോക്കം പോയത് ഫണ്ട് ചിലവഴിക്കാത്തതിനാലാണ്.
എ ക്ലാസ് മണ്ഡലം എന്ന നിലയില്‍ സംസ്ഥാന കമ്മിറ്റി അനുവദിച്ച തിരഞ്ഞെടുപ്പ് ഫണ്ട് എവിടെ പോയി എന്ന് അറിയില്ലെന്നും ലീഗ് അഴീക്കോട് മണ്ഡലം ഭാരവാഹികള്‍ വിമര്‍ശനം ഉന്നയിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ. എം ഷാജിക്ക് കുരുക്ക് മുറുകുന്നതിനിടെയാണ് പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും ഉയരുന്നത്.