കിറ്റെക്സ് കമ്പനി കേരളം വിട്ടതിന് പിന്നിൽ രാഷ്ട്രീയം: എ. വിജയരാഘവന്‍

കിറ്റെക്സ് കമ്പനി കേരളം വിട്ടത് യാദൃശ്ചികമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും കേരളം വിടുമെന്ന് പ്രഖ്യാപിച്ച ഉടൻ വിമാനം വന്നത് ഇതിന് തെളിവാണെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം, കിറ്റെക്സ് വിവാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളാണ് ഉയർന്ന് വന്നത്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

10-Jul-2021