കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ആശങ്കകൾക്ക് വഴിയൊരുക്കും: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ആശങ്കകൾക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് സംസ്ഥാനങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന അഭിപ്രായങ്ങളോട് യോജിക്കുന്നതായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.

സഹകരണം പൂർണമായും സംസ്ഥാനത്തിന്റെ വിഷയമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.നേരിയ തോതിൽ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിലവിലുണ്ട്. രാജ്യത്താകെ അതിനൊരു മന്ത്രാലയം എന്ന ആവശ്യം അതിനില്ല. 'സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിൽ സ്വാഭാവികമായും ആശങ്കയുണ്ടാക്കും. സഹകരണം പൂർണമായും സംസ്ഥാന വിഷയമാണ്.

ആവശ്യമായ നടപടി സർക്കാരിന്റെ നിലപാട് നോക്കി സ്വീകരിക്കും' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇപ്പോഴത്തെ കേന്ദ്രസർക്കാരിന്റെ നിലപാട് ഒട്ടേറെ ആശങ്കയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

10-Jul-2021