കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം: മന്ത്രി പി. രാജീവ്

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ സമൂഹവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രി കൊച്ചിയിൽ വ്യക്തമാക്കി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സംസ്ഥാന ജില്ലാതല പ്രത്യേക സമിതികൾ രൂപീകരിക്കും. പരാതികളിൽ സമിതി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷ ഉറപ്പാക്കുന്ന ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായികളുമായി നന്നായി സഹകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കിറ്റക്സ് എം. ഡിയുടേത് ഒറ്റപ്പെട്ട അഭിപ്രായമെന്നും പി രാജീവ് പറഞ്ഞു.കിറ്റക്സിന്‍റെ അതിന് പിന്നില്‍ എന്തെങ്കിലും താല്‍പ്പര്യങ്ങള്‍ ഉണ്ടാകും. കേന്ദ്ര മന്ത്രിമാര്‍ക്ക് എല്ലാ സംസ്ഥാനങ്ങളോടും ഒരേ പരിഗണന ആയിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

11-Jul-2021