സമ്പൂർണ ബജറ്റ് പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം; 22ന് തുടങ്ങും

സമ്പൂർണ ബജറ്റ് പാസാക്കുന്നതിനായുള്ള നിയമസഭാ സമ്മേളനത്തിന് 22ാം തീയതി തുടക്കമാകും. നേരത്തെ 21ന് തുടങ്ങണമെന്നായിരുന്നു മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തിരുന്നത്. എന്നാൽ അന്ന് ബലിപെരുനാൾ ആയതുകൊണ്ടാണ് സമ്മേളനം ഒരുദിവസം നീട്ടിയത്.

ഒരുമാസത്തോളം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ കാലാവധി കഴിഞ്ഞ വിവിധ ഓർഡിൻസുകൾ നിയമമാക്കും. .കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കന്നി ബജറ്റില്‍ വരുമാന വര്‍ധനയ്ക്കും ജനങ്ങള്‍ക്കുള്ള ആശ്വാസ നടപടികള്‍ക്കുമായിരിക്കും മുന്‍തൂക്കമെന്നാണ് സൂചന.

ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന ഇടക്കാല ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പല നികുതികളും അന്നത്തെ ധനമന്ത്രി ഒഴിവാക്കുകയോ വര്‍ധന വേണ്ടെന്നു വയ്ക്കുകയോ ചെയ്തിരുന്നു.

12-Jul-2021