യു.പിയിൽ ബി.ജെ.പിയെ പുറത്താക്കാൻ വിശാല സഖ്യം രൂപീകരിക്കണം: ചന്ദ്രശേഖര്‍ ആസാദ്
അഡ്മിൻ
യുപിയിൽ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാൻ വിശാല സഖ്യമുണ്ടാക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവരുന്നത് തടയാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ വിശാല സഖ്യമുണ്ടാക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ഭീം ആര്‍മി തലവനായ ചന്ദ്രശേഖര്‍ ആസാദ് കഴിഞ്ഞ വര്‍ഷമാണ് ദലിത്, പിന്നാക്ക, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ സംഘടനയായ ആസാദ് സമാജ് പാര്‍ട്ടിയുണ്ടാക്കിയത്. യു.പിയിലെ ദുര്‍ഭരണം അവസാനിപ്പിച്ചേ മതിയാവൂവെന്ന് ആസാദ് പറഞ്ഞു.സ്വേച്ഛാധിപത്യ ഭരണം നടത്തുന്ന യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്താന്‍ ശക്തമായ സഖ്യമുണ്ടാക്കാന്‍ ബി.എസ്.പി ഉള്‍പ്പെടെ ആരുമായും കൂട്ടുകൂടാന്‍ മടിയില്ലെന്നും വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി വരുകയാണ്. അന്വേഷണ ഏജന്‍സികളെ ഭയന്ന് ബി.എസ്.പി കേന്ദ്രത്തോട് മൃദുസമീപനം സ്വീകരിക്കുകയാണ്. സ്ഥാപക നേതാവായ കന്‍ഷിറാമിന്റെ ആദര്ശങ്ങള്ക്കെതിരെ പ്രവര്‍ത്തിക്കുന്ന മായാവതിയുടെ ബി.എസ്.പിക്ക് വ്യക്തിത്വം നഷ്ടമായി. ബി.എസ്.പിക്ക് ബദലാണ് സമാജ് പാര്‍ട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസുമായി അകല്‍ച്ചയില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.
12-Jul-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More