ശമ്പളം നൽകുന്ന റജിസ്റ്റർ കമ്പനിയിൽ നിന്ന് കണ്ടെത്താനായില്ല; കിറ്റക്സിനെതിരെ തൊഴിൽ വകുപ്പ് റിപ്പോർട്ട്
അഡ്മിൻ
കിറ്റക്സിൽ അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നൽകുന്നില്ലെന്ന് തൊഴിൽ വകുപ്പ് റിപ്പോട്ട്. മിനിമം വേതനം തൊഴിലാളികൾക്കു നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.
തൊഴിൽ വകുപ്പ് പരിശോധനയുടെ പേരിൽ സർക്കാരിനെതിരെ കിറ്റക്സ് എംഡി രംഗത്തെത്തിയ അതേ സാഹചര്യത്തിലാണ് പരിശോധനാ റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്തുവരുന്നത്. കമ്പനിയിൽ തൊഴിലാളികൾക്ക് വേണ്ടത്ര ശുചിമുറികൾ ഇല്ലെന്നും കുടിവെള്ളം ഉറപ്പുവരുത്താൻ കമ്പനിക്കായില്ലെന്നും തൊഴിൽ വകുപ്പ് റിപ്പോർട്ടിലുണ്ടെന്ന് മനോരമ ന്യൂസ് പറയുന്നു.
അനധികൃതമായി തൊഴിലാളികളിൽനിന്നു പിഴ ഈടാക്കി. ഇവരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നൽകാൻ കമ്പനി തയാറാകുന്നില്ല. വാർഷിക റിട്ടേൺ സമർപ്പിച്ചില്ല തുടങ്ങിയ പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്.